മയക്കുമരുന്ന് കേസ്; ആര്യന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും

മയക്കുമരുന്ന് കേസ്; ആര്യന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും

മുംബൈ: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. നിലവിൽ മുംബൈ അർതുർ റോഡ് ജയിലിൽ കഴിയുന്ന ആര്യന്റെ ജാമ്യഹർജി പ്രത്യേക എൻഡിപിഎസ് കോടതിയാണ് പരിഗണിക്കുന്നത്. ആര്യനെ കൂടാതെ കേസിൽ അറസ്റ്റിലായ മറ്റ് രണ്ട് പേരുടെ ജാമ്യാപേക്ഷയിലും നാളെ കോടതി ഉത്തരവുണ്ടാകും.

ഒക്ടോബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലഹരിപാർട്ടിക്കിടയിൽ നിന്നും കസ്റ്റഡിയിലായതിന് പിന്നാലെ നിരവധി സംഭവവികാസങ്ങളാണ് ബോളിവുഡിൽ അരങ്ങേറിയത്. ഷാരൂഖ് ഖാനും മകനും ഒരു വിഭാഗം പിന്തുണ രേഖപ്പെടുത്തി രംഗത്തെത്തിയപ്പോൾ മറ്റൊരു വിഭാഗം പ്രതിഷേധവും പ്രകടിപ്പിച്ചു.

Leave A Reply
error: Content is protected !!