ബംഗ്ലാദേശിനെതിരെ ഒമാന് 154 റൺസ് വിജയലക്ഷ്യ൦

ബംഗ്ലാദേശിനെതിരെ ഒമാന് 154 റൺസ് വിജയലക്ഷ്യ൦

ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഒമാന് 154 റൺസ് വിജയലക്ഷ്യ൦. ആദ്യ ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഒമാൻ 153 റൺസിൽ ഓൾഔട്ടായി. ഷാക്കിബ് അല്‍ ഹസന്‍, മുഹമ്മദ് നൈയിം എന്നിവർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയായത്. ആദ്യ മൽസരത്തിൽ തോറ്റ ബംഗ്ലാദേശിന് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് ഒരു വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 13/1 എന്ന നിലയിലാണ്.

ഷാക്കിബ് അല്‍ ഹസന്‍ 29 പന്തിൽ 42 റൺസ് നേടിയപ്പോൾ നൈയിം 50 പന്തിൽ 64 റൺസ് നേടി. മഹമ്മുദുള്ള 17 റൺസ് നേടി. ഒമാന് വേണ്ടി ഫയസ് ബട്ടും ബിലാല്‍ ഖാനും മൂന്ന് വീതം വിക്കറ്റും ഖലീമുള്ള രണ്ട് വിക്കറ്റും നേടി.

Leave A Reply
error: Content is protected !!