ഐസിസി ടീ20 ലോകകപ്പ്: ഡേവിഡ് വാർണറെ പിന്തുണച്ച് ഗ്ലെൻ മാക്സ്വെൽ

ഐസിസി ടീ20 ലോകകപ്പ്:  ഡേവിഡ് വാർണറെ പിന്തുണച്ച് ഗ്ലെൻ മാക്സ്വെൽ

ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ, ഡേവിഡ് വാർണറെ പിന്തുണച്ച് രംഗത്ത്. ഫോമാ നഷ്ട്ടമായിട്ടില്ലെന്നും ടൂർണമെന്റിൽ വമ്പൻ പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന സന്നാഹ മത്സരത്തിൽ വാർണർ ആദ്യം തന്നെ പുറത്തായി. ടിം സൗത്തിയാണ് താരത്തെ പുറത്താക്കിയത്. എന്നാൽ അദ്ദേഹം മികച്ച ഫോമിൽ ആണെന്നും മെയിൻ മത്സരത്തിൽ വമ്പൻ പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഓൾ റൗണ്ടർ മിച്ചൽ മാർഷ് ടൂർണമെന്റിൽ വലിയ സ്വാധീനം ചെലുത്തുമെന്നും മാക്സ്വെൽ പറഞ്ഞു. ഒക്ടോബർ 23 -ന് അബുദാബിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പർ 12 -ൽ ഓസ്‌ട്രേലിയ പ്രചാരണം ആരംഭിക്കും.

Leave A Reply
error: Content is protected !!