ടി20 ലോകകപ്പ് മത്സരം; ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് സെവാഗ്

ടി20 ലോകകപ്പ് മത്സരം; ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് സെവാഗ്

ടി20 ലോകകപ്പിന്റെ ഔദ്യോഗിക മത്സരങ്ങള്‍ തുടങ്ങാനിരിക്കെ എല്ലാ കണ്ണുകളും ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിലാണ്. 24ന് ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പില്‍ പാകിസ്ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.

മത്സരത്തെ കുറിച്ചുള്ള ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നേരത്തെ തുടങ്ങി കഴിഞ്ഞു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും ഇന്ത്യ- പാകിസ്ഥാന്‍ ഗ്ലാമര്‍ പോരിനെ കുറിച്ച് സംസാരിക്കുകയാണ്. ഇത്തവണ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനുള്ള കരുത്തുണ്ടെന്നാണ് സെവാഗ് പറയുന്നത്. ”ലോകകപ്പില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെന്ന് വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുയാണ്. മറ്റൊരു മത്സരം നമ്മുടെ മുന്നില്‍ നില്‍ക്കെ ആവേശത്തിന് ഒരു കുറവുമില്ല. എന്നാല്‍ ഇത്തവണ പാകിസ്ഥാന് ജയിക്കാനാവുമോ എന്നുള്ളതാണ് ചര്‍ച്ചാവിഷയം.

Leave A Reply
error: Content is protected !!