സയ്യിദ് മുഷ്താഖ് അലി ടി20; മുംബൈയെ അജിന്‍ക്യ രഹാനെ നയിക്കും

സയ്യിദ് മുഷ്താഖ് അലി ടി20; മുംബൈയെ അജിന്‍ക്യ രഹാനെ നയിക്കും

മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള മുംബൈ ടീമിനെ ഇന്ത്യയുടെ ടെസ്റ്റ് ടീം ഉപനായകന്‍ അജിന്‍ക്യ രഹാനെ നയിക്കും. പൃഥ്വി ഷായാണ്  വൈസ് ക്യാപ്റ്റന്‍. രാജസ്ഥാന്‍ റോയല്‍സിന്റെ  യശ്വസി ജയ്‌സ്വാള്‍, ശിവം ദുബെ പഞ്ചാബ് കിംഗ്‌സിന്റെ സര്‍ഫറാസ് ഖാന്‍ എന്നിവരെല്ലാം ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ധവാന്‍ കുല്‍ക്കര്‍ണിയാണ് പേസ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കുന്നത്. തുഷാര്‍ ദേഷ്പാണ്ഡെ, മോഹിത് അശ്വതി, റോയ്‌സ്റ്റണ്‍ ഡയസ് എന്നിവരും ഇടം കണ്ടെത്തി. ഗുവാഹത്തിയിലാണ് മുംബൈയുടെ മത്സരങ്ങള്‍. അതേസമയം അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക്  ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. നേരത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനായ അര്‍ജുന്‍.

Leave A Reply
error: Content is protected !!