‘രണ്ട് ഇന്ത്യന്‍ താരങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ട്’; പേര് വെളിപ്പെടുത്തി പാര്‍ത്ഥിവ് പട്ടേൽ

‘രണ്ട് ഇന്ത്യന്‍ താരങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ട്’; പേര് വെളിപ്പെടുത്തി പാര്‍ത്ഥിവ് പട്ടേൽ

ദുബായ്: ടി20 ലോകകപ്പിലെ സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍ , ഇഷാന്‍ കിഷന്‍ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19 ഓവറില്‍ ലക്ഷ്യം മറികടന്നു.

തകര്‍പ്പന്‍ ജയത്തിനിടയിലും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഘടകങ്ങളുണ്ടെന്നാണ് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ പറയുന്നത്. ഹാര്‍ദിക് പാണ്ഡ്യ , ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ കാര്യത്തില്‍ പാര്‍ത്ഥിവ് ആകുലനായത്. ഇന്നലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗിന് ശേഷം അദ്ദേഹം അക്കാര്യം വിവരിച്ചു. ”ആദ്യത്തെ ചില മത്സരങ്ങളില്‍ ഹാര്‍ദിക് പന്തെറിയുമെന്ന് എനിക്ക് തോന്നുന്നില്ല. സന്നാഹ മത്സരത്തില്‍ അഞ്ച് ബൗളര്‍മാരെ ഉപയോഗിച്ചപ്പോള്‍ അക്കാര്യം തെളിഞ്ഞതാണ്. എന്നാല്‍ പ്രധാന ആശങ്ക ഭുവനേശ്വറിനെ കുറിച്ചാണ്.

Leave A Reply
error: Content is protected !!