ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

വെ​ള്ളി​ക്കു​ള​ങ്ങ​ര: ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയയാളെ പൊലീസ് അറസ്റ്റു ചെയ്തു. നെ​ടു​മ്ബാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്‌​റ്റെ​നോ​ഗ്ര​ഫ​റാ​യി നി​യ​മ​നം ശ​രി​യാ​ക്കി ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ് നാ​ലു​ല​ക്ഷം ത​ട്ടി​യെ​ടു​ത്ത​ കേസിലാണ് അറസ്റ്റ്.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി ശ​രി​യാ​ക്കി ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ് കോ​ടാ​ലി സ്വ​ദേ​ശി​നി​യി​ല്‍നി​ന്ന് നാ​ലു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ളെ വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​ഷ്​​ട​മി​ച്ചി​റ പു​ളി​യി​ല​ക്കു​ന്ന് കോ​ക്കാ​ട്ടി​ല്‍ ജോ​യി​യാ​ണ്​ (53) അ​റ​സ്​​റ്റി​ലാ​യ​ത്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ല്‍നി​ന്ന് ഇ​യാ​ള്‍ പ​ണം ത​ട്ടി​യി​ട്ടു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

കോ​ടാ​ലി സ്വ​ദേ​ശി​നി പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ്​ സി.​ഐ പി.​കെ. മി​ഥു​െന്‍റ നി​ര്‍ദേ​ശ പ്ര​കാ​രം എ​സ്.​ഐ പി.​ആ​ര്‍. ഡേ​വി​സ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

Leave A Reply
error: Content is protected !!