ഭുവനേശ്വര്‍ കുമാറിന്റെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച് ആകാശ് ചോപ്ര

ഭുവനേശ്വര്‍ കുമാറിന്റെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച് ആകാശ് ചോപ്ര

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാറിന്റെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ നന്നായി റണ്‍സ് വഴങ്ങിയ ഭുവനേശ്വറിന് ഒരു വിക്കറ്റ് പോലും നേടാനായില്ല.

ഈ സാഹചര്യം കണക്കിലെടുക്കാണ് ആകാശ് ചോപ്ര അഭിപ്രായവുമായി രംഗത്തെത്തിയത്. ‘ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഭുവനേശ്വര്‍ നിരാശപ്പെടുത്തി. നന്നായി റണ്‍സ് വഴങ്ങിയ ഭുവി അദ്ദേഹത്തിന്റെ ഫോമിന്റെ നിഴലില്‍ മാത്രമാണ്. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ഭുവനേശ്വറിനെ കളിപ്പിക്കണോ എന്ന കാര്യത്തില്‍ മാനേജ്‌മെന്റ് കൂടുതല്‍ ആലോചിക്കേണ്ടിയിരിക്കുന്നു. താരത്തിന് പകരം ശാര്‍ദുല്‍ ഠാക്കൂറിനെ പരിഗണിക്കാമെന്ന് എനിക്ക് തോന്നുന്നു’ -ചോപ്ര വ്യക്തമാക്കി.

Leave A Reply
error: Content is protected !!