ടി20 ലോകകപ്പ് മത്സരം; ധോണി ഇന്ത്യൻ ക്യാമ്പിനൊപ്പം ചേർന്നു,ആകാംക്ഷയിൽ ആരാധകർ

ടി20 ലോകകപ്പ് മത്സരം; ധോണി ഇന്ത്യൻ ക്യാമ്പിനൊപ്പം ചേർന്നു,ആകാംക്ഷയിൽ ആരാധകർ

ദുബായ്: ടി20 ലോകകപ്പിന് മുന്നോടിയായി മുൻ നായകൻ എംഎസ് ധോണി ഇന്ത്യൻ ക്യാമ്പിനൊപ്പം ചേർന്നു. ധോണി ടീമിനൊപ്പം ചേർന്ന ചിത്രങ്ങൾ ബിസിസിഐ ട്വിറ്റർ പേജിൽ പങ്കുവെച്ചു. ചെന്നൈ സൂപ്പർ കിങ്സിന് നാലാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ധോണി മെന്റർ എന്ന പുതിയ റോളിലാണ് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവന്നത്.

ടി20 ലോകകപ്പിൽ മാത്രമായിരിക്കും ധോണിയുടെ സേവനം. ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് മൊത്തം ഗുണം ചെയ്യുമെന്ന് നായകൻ വിരാട് കോഹ്‌ലി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ബുധനാഴ്ച ഓസ്ട്രേലിയക്കെതിരെ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഒക്ടോബർ 24ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക.

Leave A Reply
error: Content is protected !!