യുവതിയെ തൊ​ട്ട​ടു​ത്ത ഫ്‌​ളാ​റ്റി​ലെ യു​വാ​ക്ക​ള്‍ പീ​ഡി​പ്പി​ച്ചതായി പരാതി

യുവതിയെ തൊ​ട്ട​ടു​ത്ത ഫ്‌​ളാ​റ്റി​ലെ യു​വാ​ക്ക​ള്‍ പീ​ഡി​പ്പി​ച്ചതായി പരാതി

കോ​ഴി​ക്കോ​ട്: കുടുംബത്തോടൊപ്പം ഫ്‌​ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന യുവതിയെ തൊ​ട്ട​ടു​ത്ത ഫ്‌​ളാ​റ്റി​ലെ ര​ണ്ടു യു​വാ​ക്ക​ള്‍ അതിക്രമിച്ചു കയറി പീ​ഡി​പ്പി​ച്ചു​.

ര​ണ്ടു ദി​വ​സം മു​മ്പാ​ണ് സം​ഭ​വം. പാ​ലാ​ഴി​യി​ലെ ഫ്്‌​ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന 30 വ​യ​സു​ള്ള യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

സം​ഭ​വ​ത്തി​ല്‍ പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വ​തി​യും ഭ​ര്‍​ത്താ​വും കു​ഞ്ഞു​മാ​ണ് ഫ്‌​ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന​ത്. പ്ര​തി​ക​ള്‍ നേ​ര​ത്തെ​യും പ​ല കേ​സു​ക​ളി​ലും ഉ​ള്‍​പ്പെ​ട്ട​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ 25 വ​യ​സു​കാ​ര​നാ​ണ് യു​വ​തി​യെ വി​വാ​ഹം ചെ​യ്ത​ത്. ഇ​വ​രെക്കുറി​ച്ചും പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. സം​ഭ​വ​ത്തിനു പി​ന്നി​ല്‍ ചി​ല ദു​രൂ​ഹ​ത​ക​ളു​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക​ളും യു​വ​തി​യും ത​മ്മി​ല്‍ നേ​ര​ത്തെ പരിചയമുണ്ടോ​യെ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Leave A Reply
error: Content is protected !!