യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ലെ രണ്ടു പേരെ അ​റ​സ്​​റ്റു ചെയ്തു

യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ച കേ​സി​ലെ രണ്ടു പേരെ അ​റ​സ്​​റ്റു ചെയ്തു

ക​യ്പ​മം​ഗ​ലം: ബാ​റി​ല്‍ വാക്കു തർക്കത്തിനിടെ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ച രണ്ടു പേരെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ​യ്പ​മം​ഗ​ലം പ​ള്ളി​ത്താ​നം സ്വ​ദേ​ശി വ​യ​നാ​ട്ടു​പ​ടി അ​ന​സി​ന് (41) കു​ത്തേ​റ്റ​ത്.

കാ​ക്കാ​ത്തി​രു​ത്തി സ്വ​ദേ​ശി പു​ത്തി​രി​ക്കാ​ട്ടി​ല്‍ ക​ണ്ണ​ന്‍ എ​ന്ന ജി​നോ​ദ് (36), പെ​രി​ഞ്ഞ​നം പ​ഞ്ചാ​ര​വ​ള​വ് സ്വ​ദേ​ശി പ​ണി​ക്ക​ശേ​രി സ​ഞ്ചു (23) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഡി​വൈ.​എ​സ്.​പി സ​ലീ​ഷ് എ​ന്‍. ശ​ങ്ക​ര‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ക​യ്പ​മം​ഗ​ലം എ​സ്.​ഐ പി. ​സു​ജി​ത്തും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്ബ​തോ​ടെ അ​റ​വു​ശാ​ല​യി​ലെ ചാ​ന്ദ്​​വി ബാ​റി​ല്‍ വെ​ച്ചാ​ണ് അക്രമം നടന്നത്. നേ​ര​ത്തേ അ​ന​സും ക​ണ്ണ​നും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ബാ​റി​ല്‍​വെ​ച്ച്‌ ക​ണ്ട​പ്പോ​ള്‍ വീ​ണ്ടും വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​കു​ക​യും ക​ണ്ണ​ന്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ അ​ന​സി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ക്കു​ക​യു​മാ​യി​രു​ന്നു.

വ​യ​റി​ന് ര​ണ്ട് കു​ത്തേ​റ്റ അ​ന​സ് തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പൊ​ലീ​സ് ബാ​റി​ലെ സി.​സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച്‌ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു.

 

Leave A Reply
error: Content is protected !!