വി​വാ​ഹ വാ​ഗ്​​ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; കായംകുളം സ്വദേശിക്ക് 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പിഴയും

വി​വാ​ഹ വാ​ഗ്​​ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; കായംകുളം സ്വദേശിക്ക് 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പിഴയും

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്​​ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേസിൽ കായംകുളം സ്വദേശിക്ക് 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പിഴയും.

കാ​യം​കു​ളം ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി സ​രീ​ഷ് മ​ധു​വി​നെ​യാ​ണ് (35) 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ചത്.

തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ര്‍. ജ​യ​കൃ​ഷ്ണ​ന്‍ ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​മ്ബ​ത് മാ​സം കൂ​ടു​ത​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പി​ഴ തു​ക പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​ക്ക്​ ന​ല്‍​ക​ണം.

എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യെ രാ​ഹു​ല്‍ എ​ന്ന പേ​രി​ല്‍ പ​രി​ച​യ​പ്പെ​ട്ടാ​ണ്​ വി​വാ​ഹ വാ​ഗ്​​ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച​ത്. യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സാ​ണ്​ കേ​സ് എ​ടു​ത്ത​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ആ​ര്‍.​എ​സ്. വി​ജ​യ് മോ​ഹ​ന്‍ ഹാ​ജ​രാ​യി.

Leave A Reply
error: Content is protected !!