ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന, രണ്ട് പേർ പിടിയിൽ

ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന, രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: കഞ്ചാവ് സംഘത്തിൽപെട്ട രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ.

കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരാണ് പിടിയിലായത്.  തിരുവനന്തപുരം കരമനയിൽ  ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരികയായിരുന്ന കഞ്ചാവ് സംഘത്തിലെ കണ്ണികളാണ് ഇരുവരും.

നാർക്കോട്ടിക് സെൽ അസി. കമീഷണറുടെ നേതൃത്വത്തിലായിരുന്നു ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത്.  പരിശോധനയ്ക്കായി ഫ്ലാറ്റിലെത്തിയ പൊലീസ് സംഘത്തിന് നേരെ സംഘം നാടൻ പടക്കം എറിഞ്ഞു. പൊലീസിനെ ആക്രമിച്ച് പ്രതികളിൽ രണ്ട് പേർ രക്ഷപ്പെട്ടു. മുറിയിൻ നിന്നും തോക്കും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്.

Leave A Reply
error: Content is protected !!