പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ചതായി പരാതി; മോൻസനെതിരെ പോക്സോ കേസും

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ചതായി പരാതി; മോൻസനെതിരെ പോക്സോ കേസും

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പിൽ അറസ്റ്റിലായ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ​തി​രേ പോ​ക്സോ കേ​സും.

തു​ട​ര്‍​വി​ദ്യാ​ഭ്യാ​സം വാ​ഗ്ദാ​നം ചെ​യ്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ രണ്ടു തവണ പീഡനത്തിരയാക്കിയതായാണ് ആരോപണം.

പെ​ണ്‍​കു​ട്ടി​യും അ​മ്മ​യും ന​ല്‍​കി​യ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. പീ​ഡ​നം ന​ട​ന്ന സ​മ​യ​ത്ത് പെ​ണ്‍​കു​ട്ടി​ക്ക് 17 വ​യ​സാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. വൈ​ലോ​പ്പി​ള്ളി ന​ഗ​റി​ലെ വീ​ട്ടി​ല്‍​വ​ച്ചും മ​റ്റൊ​രി​ട​ത്തും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന​താ​ണ് കേ​സ്.

അ​തേ​സ​മ​യം, ഇ​തു​വ​രെ മോ​ന്‍​സ​നെ​തി​രെ ത​ട്ടി​പ്പ് കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍, ആ​ദ്യ​മാ​യാ​ണ് പീ​ഡ​ന​ക്കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്. പീ​ഡ​ന​ക്കേ​സി​ല്‍ മോ​ന്‍​സ​ണി​ന്‍റെ അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​യേ​ക്കും.

Leave A Reply
error: Content is protected !!