ഹോളിവുഡ് ചിത്രം സ്പൈഡർമാൻ നോ വേ ഹോം: പുതിയ സ്റ്റിൽ പുറത്തുവിട്ടു

ഹോളിവുഡ് ചിത്രം സ്പൈഡർമാൻ നോ വേ ഹോം: പുതിയ സ്റ്റിൽ പുറത്തുവിട്ടു

മാർവൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ്  സ്പൈഡർമാൻ നോ വേ ഹോം. 2019ൽ റിലീസ് ചെയ്ത സ്പൈഡർമാൻ ഫാർ ഫ്രം ഹോം സിനിമയുടെ തുടർച്ചയാണ് ഇത്. ടോം ഹോളണ്ട് പീറ്റർ പാർക്കറായി എത്തുന്ന ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.

മാർവൽ ഫെയിസ് ഫോറിലെ രണ്ടാമത്തെ ചിത്രമാണിത്.  മാർവലിന്റെ സ്പൈഡർമാൻ സീരിസിലെ ആദ്യ രണ്ട് ചിത്രങ്ങളും ഒരുക്കിയ ജോൺ വാട്ട്സ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഡോക്ടര്‍ സ്ട്രേഞ്ച് മുഴുനീള കഥാപാത്രമായി ഇതിലുണ്ട് . ഡോക്ടർ ഒക്ടോപ്പസ് എന്ന വില്ലൻ കഥാപാത്രവും ഇതിലൂടെ തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ആല്‍ഫ്രഡ് മോലിന തന്നെയാണ് ഇത്തവണയും ഒക്ടോപ്പസിനെ അവതരിപ്പിക്കുന്നത്. ഇലെക്ട്രോ ആയി ജാമി ഫോക്സും എത്തുന്നുണ്ട്. ഡിസംബർ 17ന് ആയിരിക്കും ചിത്രം തിയറ്ററുകളിലെത്തുന്നത് .

 

Leave A Reply
error: Content is protected !!