മഴ വീണ്ടും; കക്കി ഡാം നാളെ തുറന്നേക്കും,​ ജാഗ്രതാ നിര്‍ദ്ദേശം

മഴ വീണ്ടും; കക്കി ഡാം നാളെ തുറന്നേക്കും,​ ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: ജില്ലയിലെ മലയോര മേഖലയില്‍ വീണ്ടും മഴ കനക്കുന്നു. കക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. കക്കി ഡാം നാളെ തുറക്കാന്‍ സാദ്ധ്യതയുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

രാവിലെയുള്ള മഴയുടെ തോതും ജലനിരപ്പും സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും ഡാം തുറക്കുക

പമ്ബാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്.  പമ്ബാ നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നദീ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് പകല്‍ മൂന്ന് മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു. എന്നാല്‍ പിന്നീട് ജല നിരപ്പ് വീണ്ടും ഉയരുകയായിരുന്നു.

നദീതീരങ്ങളില്‍ വെള്ളം ഉയരാന്‍ സാദ്ധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി അഭ്യത്ഥിച്ചു.

Leave A Reply
error: Content is protected !!