അട്ടിമറി ജയം: ബംഗ്ലാദേശിനെതിരെ സ്കോട്‍ലന്‍ഡിന് തകർപ്പൻ ജയം

അട്ടിമറി ജയം: ബംഗ്ലാദേശിനെതിരെ സ്കോട്‍ലന്‍ഡിന് തകർപ്പൻ ജയം

 

ടി20 ലോകകപ്പിൽ ഇന്ന് നടന്ന രണ്ടാം മൽസരത്തിൽ ബംഗ്ലാദേശിനെതിരെ സ്കോട്‍ലന്‍ഡിന് തകർപ്പൻ ജയം 141 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനെ അവർ 134ൽ ഒതുക്കി. ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 140 റൺസ് നേടിയപ്പോൾ ബംഗ്ലാദേശ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 134 റൺസ് ആണ് നേടിയത്.

തുടക്കം മുതൽ സ്കോട്‍ലാന്‍ഡ് മികച്ച ബൗളിങ്‌ ആണ് നടത്തിയത്. സൗമ്യ സര്‍ക്കാരിനെയും ലിറ്റൺ ദാസിനെയും അവർ ആദ്യം തന്നെ പുറത്താക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ന്നാം വിക്കറ്റിൽ ഷാക്കിബും മുഷ്ഫിക്കുര്‍ റഹിമും ചേർന്ന് ബംഗ്ലാദേശിനെ ജയിപ്പിക്കുമെന്ന് കരുതിയെങ്കിലും 47 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ രണ്ട് ഓവറുകളുടെ വ്യത്യാസത്തിൽ പുറത്താക്കി സ്കോട്‍ലാന്‍ഡ് മികച്ച തിരിച്ചുവരവ് നടത്തി.

മുഷ്പിക്കുര്‍ 36 പന്തിൽ 38 റൺസ് നേടിയപ്പോള്‍ ഷാക്കിബ് 28 പന്തിൽ 20 റൺസ് നേടി. അഫിഫ് ഹൊസൈനും(18), ക്യാപ്റ്റന്‍ മഹമ്മുദുള്ളയും(23) എന്നിവർ അവസാന ഓവറുകളിൽ പൊരുതിയെങ്കിലും വിജയം നേടാൻ കഴിഞ്ഞില്ല. സ്കോട്‍ലാന്‍ഡിന് വേണ്ടി ബ്രാഡ്‍ലി വീൽ 3 വിക്കറ്റ് നേടി

Leave A Reply
error: Content is protected !!