ബയേൺ മ്യൂണിക്കിന് ബുണ്ടസ് ലീഗയിൽ വമ്പൻ ജയം

ബയേൺ മ്യൂണിക്കിന് ബുണ്ടസ് ലീഗയിൽ വമ്പൻ ജയം

ബയേൺ മ്യൂണിക്കിന് ബുണ്ടസ് ലീഗയിൽ വമ്പൻ ജയം. ബയേർ ലെവർകൂസനെ ആണ് അവർ തോൽപ്പിച്ചത്. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് അവർ വിജയം സ്വന്തമാക്കിയത്.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച ബയേൺ ആദ്യ പകുതിയിൽ തന്നെ അഞ്ച് ഗോളുകൾ നേടി.സെർജ് ഗ്നാബ്രിയും റോബർട്ട് ലെവൻഡോസ്കിയും ഇരട്ട ഗോളുകൾ നേടി. തോമസ് മുള്ളർ ഒരു ഗോളും നേടി. ബയേർ ലെവർകൂസന്റെ ആശ്വാസ ഗോൾ നേടിയത് പാട്രിക്ക് ഷീകാണ് . ബയേൺ എട്ട് മിനിറ്റിനുള്ളിൽ നാല് ഗോളുകൾ നേടി.

Leave A Reply
error: Content is protected !!