സൗദി അറേബ്യയിൽ പുതുതായി 41 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ പുതുതായി 41 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരിൽ 106 പേർ ഗുരുതരാവസ്ഥയിൽ.​ ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​.

രാജ്യത്ത്​ പുതുതായി 41 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 47 പേർ സുഖം പ്രാപിച്ചു. മൂന്ന്​ മരണം കൂടി റിപ്പോർട്ട്​ ചെയ്​തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,931 ഉം രോഗമുക്തരുടെ എണ്ണം 5,36,947 ഉം ആയി. ആകെ മരണസംഖ്യ 8,763 ആയി ഉയർന്നു.

Leave A Reply
error: Content is protected !!