കനത്ത മഴയിലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ മാ​ലി​ന്യം കു​മി​ഞ്ഞു കൂടുന്നു

കനത്ത മഴയിലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ മാ​ലി​ന്യം കു​മി​ഞ്ഞു കൂടുന്നു

ആലപ്പുഴ: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ന​ദി​ക​ളി​ലൂ​ടെ​യും പു​ഴ​ക​ളി​ലൂ​ടെ​യും തോ​ടു​ക​ളി​ലൂ​ടെ​യും വെ​ള്ളം കു​ത്തി​യൊ​ലിച്ച് ​അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന​ത് വ​ന്‍ മാ​ലി​ന്യ​ക്കൂ​മ്ബാ​രം. പ​ല​യി​ട​ങ്ങ​ളി​ലും പാ​ല​ങ്ങ​ളു​ടെ തൂ​ണു​ക​ളി​ ലാണ് പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ള്‍, ബാ​ഗു​ക​ള്‍ തു​ട​ങ്ങി പാ​ഴ്വ​സ്തു​ക്ക​ള്‍ വ​ന്‍​തോ​തി​ല്‍ അ​ടി​ഞ്ഞ​ത് .

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​റു​ത​ന പെ​രു​മാ​ങ്ക​ര പാ​ല​ത്തി​ന​ടി​യി​ല്‍ അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്നത് ​ ട​ണ്‍ ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ളാ​ണ്. മ​ര​ക്ക​മ്ബു​ക​ളും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ചാ​ക്കി​ല്‍ കെ​ട്ടി​യ അ​വ​ശി​ഷ്ട​ങ്ങ​ളും കാ​ര​ണം പുഴയുടെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​നി​ല​യി​ലാ​ണ്.

ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ല്‍ ത​ട്ടി​നി​ല്‍​ക്കു​ക​യാ​ണ്.ഇ​തി​ല്‍ ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ളും ഹോ​ട്ട​ലു​ക​ളി​ലെ​യും ഇ​റ​ച്ചി​ക്ക​ട​ക​ളി​ലെ​യും മ​റ്റും ചാ​ക്കി​ലാ​ക്കി​യ അ​വ​ശി​ഷ്ട​ങ്ങ​ളു​മു​ണ്ട്. എ​ല്ലാ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മാ​ലി​ന്യ​ങ്ങ​ള്‍ അ​ടി​ഞ്ഞു കൂ​ടു​ന്ന​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം​ചെ​യ്യാ​ന്‍ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു ആ​വ​ശ്യം.

Leave A Reply
error: Content is protected !!