17കാരിയെ പീഡിപ്പിച്ചത് അഞ്ചുവർഷo ; പിതാവും അമ്മാവനും അടക്കം ഏഴുപേർ അറസ്റ്റിൽ

17കാരിയെ പീഡിപ്പിച്ചത് അഞ്ചുവർഷo ; പിതാവും അമ്മാവനും അടക്കം ഏഴുപേർ അറസ്റ്റിൽ

ലഖ്​നോ: 17കാരിയെ അഞ്ചുവർഷമായി ബലാത്സംഗം ചെയ്​ത സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലളിത്​പൂർ ജില്ലയിൽ ബുൻഡേൽഖണ്ഡ്​​ പ്രദേശത്താണ്​ സംഭവം. അതെ സമയം പെൺകുട്ടിയുടെ പിതാവും അമ്മാവനും അറസ്റ്റിലായവരിൽ ഉൾപ്പെടും.

ഇവർക്ക് പുറമെ സമാജ്​വാദി പാർട്ടി, ബഹുജൻ സമാജ്​വാദി പാർട്ടി എന്നിവയുടെ ജില്ല പ്രസിഡന്‍റുമാരും കേസിൽ അറസ്റ്റിലായിട്ടുണ്ട്​. പതിനൊന്നാം ക്ലാസ്​ വിദ്യാർഥിനിയായ പെൺകുട്ടി ബലാത്സംഗം ചെയ്​ത 28 പേരെക്കുറിച്ച്​ പൊലീസിൽ വെളിപ്പെടുത്തിയത് ഒക്​ടോബർ 12ന്​ ആണ് .ഇതിൽ 25 പേരെ അറിയാ​മെന്നും മൂന്നുപേരെ പരിചയമില്ലെന്നും പെൺകുട്ടി അറിയിച്ചു. പിതാവിനെയും അമ്മാവനെയും കൂടാതെ രാഷ്​ട്രീയ നേതാക്കൾ, ബന്ധുക്കൾ, അയൽവാസികൾ തുടങ്ങിയവരുടെ പേരുകളാണ്​ പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തിയത്​.

പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക്​ വിധേയമാക്കി. പെൺകുട്ടിയുടെ മൊഴി മജിസ്​ട്രേറ്റിന്​ മുമ്പിൽ രേഖപ്പെടുത്തുകയും ചെയ്​തു.അതെ സമയം കേസിൽ ഇതുവരെ ഏഴുപേരെ അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു. ​നഗരത്തിന്‍റെ വിവിധ ഭാഗങ്ങളി​ൽ എത്തിച്ച്​ കഴിഞ്ഞ അഞ്ചുവർഷമായി പ്രതികൾ ബലാത്സംഗം ചെയ്​തതായി പെൺകുട്ടി പറഞ്ഞതായി ലലിത്​പൂർ സൂപ്രണ്ട്​ നികിൽ പതക്ക്​ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട്​ എസ്​.പി, ബി.എസ്​.പി ജില്ല പ്രസിഡന്‍റുമാരായ തിലക്​ യാദവ്​, ദീപക്​ അഹിർവാർ എൻജിനീയർ മഹേന്ദ്ര ദുബെയെ എന്നിവരെ ഹോട്ടലിൽനിന്ന്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

പെൺകുട്ടി ആറാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ്​ നിർബന്ധിച്ച്​ അശ്ലീല വിഡിയോ കാണിച്ചുനൽകുകയും ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട്​ പെൺകുട്ടിയെ വിവിധ ഹോട്ടലുകളിൽ കൂട്ടിക്കൊണ്ടുപോയി നിരവധിപേർ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിതാവിന്‍റെ ഭീഷണിയെ തുടർന്നാണ്​ പരാതി നൽകാൻ വൈകിയതെന്നും പെൺകുട്ടി മൊഴി നൽകി .

ഒക്​ടോബർ 12ന്​ പെൺകുട്ടിയും മാതാവും ലളിത്​പുർ സ്​റ്റേഷനിലെത്തിയാണ് 28 പേ​ർക്കെതിരെ പരാതി നൽകിയത് . പെൺകുട്ടിയെ കൂടാതെ 10 വയസായ മകനെയും പിതാവ്​ ലൈംഗികമായി ഉപദ്രവിച്ചതായി മാതാവ്​ പൊലീസിനോട്​ വെളിപ്പെടുത്തി .

Leave A Reply
error: Content is protected !!