വലിയ മീന്‍കഷണം മകന് കൊടുത്തു: ഭാര്യയേയും മകനെയും ക്രൂരമായി മർദ്ദിച്ച് യുവാവ്

വലിയ മീന്‍കഷണം മകന് കൊടുത്തു: ഭാര്യയേയും മകനെയും ക്രൂരമായി മർദ്ദിച്ച് യുവാവ്

തിരുവനന്തപുരം: ഭാര്യയേയും മകനെയും ക്രൂരമായ മർദ്ദിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ചോറിന്റെ കൂടെ വലിയ മീന്‍ കഷണം തനിക്ക് നൽകാതെ ഭാര്യ, മകന് നൽകിയതിൽ പ്രകോപിതനായാണ് യുവാവ് ഭാര്യയേയും മകനെയും ആക്രമിച്ചത്. കോട്ടുകാല്‍ പുന്നക്കുളം വട്ടവിള കുരിശടി വിളയില്‍ ബിജുവിനെ(41) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അത്താഴം വിളമ്ബിയപ്പോള്‍ മീനിന്റെ വലിയ കഷണം മകന് നല്‍കിയെന്നും തനിക്ക് തന്നത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിഞ്ഞശേഷം ഭാര്യയെയും മകനെയും മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇത് കണ്ട് തടയാനെത്തിയ ഭാര്യയുടെ അമ്മയെയും ക്രൂരമായി മര്‍ദ്ദിച്ചു.

Leave A Reply
error: Content is protected !!