വിവാഹ വാഗ്ദാനം നല്‍കി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവും മാതാപിതാക്കളും പിടിയിൽ

വിവാഹ വാഗ്ദാനം നല്‍കി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവും മാതാപിതാക്കളും പിടിയിൽ

തിരുവനന്തപുരം : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ത്താണ്ഡം കൊടുംകുളം കൊല്ലകടവരമ്പ് സ്വദേശിയായ അശോക് റോബര്‍ട്ട് (28) ആണ് പെൺകുട്ടിയെ വിവാഗവാഗ്ദാനം നല്‍കി പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചത്.

ഒന്നര മാസം മുമ്പാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകിയത്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. പെണ്‍കുട്ടിക്കൊപ്പം ബംഗളൂരുവിലെ തലഗാട്ടുപുരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതികളെ പാറശാല പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave A Reply
error: Content is protected !!