കാർ തടഞ്ഞ് കവർച്ച: 14.8 ലക്ഷം കൂടി കണ്ടെടുത്തു

കാർ തടഞ്ഞ് കവർച്ച: 14.8 ലക്ഷം കൂടി കണ്ടെടുത്തു

കാസർകോട് : ദേശീയപാതയിൽ മൊഗ്രാൽപുത്തൂരിന്‌ സമീപം സ്വർണവ്യാപാരിയുടെ കാർ തടഞ്ഞ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവർന്ന കേസിൽ 14.8 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. പോലീസ് കസ്റ്റഡിയിലുള്ള പ്രതി ബിനോയ് സി. ബേബിയുടെ തൃശ്ശൂർ പൂച്ചട്ടിയിലുള്ള വീട്ടിൽ നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തിയത്.

ബിനോയിയുടെ വീട്ടിൽനിന്ന് 9.8 ലക്ഷം രൂപയാണ് കണ്ടെത്തിയത്. അതിൽ 7.8 ലക്ഷം രൂപ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ചനിലയിലായിരുന്നു. അമ്മയുടെ കൈയിൽ ഏൽപ്പിച്ച രണ്ടുലക്ഷം രൂപയും കണ്ടെടുത്തു. സെപ്റ്റംബർ 22-ന് കവർച്ച നടത്തി 23-നാണ് എഡ്വിൻ കാർ വാങ്ങിയത്. ഇതിനുപയോഗിച്ച കളവുമുതലാണ് പിടിച്ചെടുത്തത്. നേരത്തെ എഡ്വിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 7.5 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇതോടെ കേസിൽ ആകെ 22.3 ലക്ഷം രൂപ പോലീസ് കണ്ടെത്തി. റിമാൻഡിലുള്ള വയനാട്‌ സ്വദേശി അമൽ ടോമിനെ കസ്റ്റഡിയിൽ ലഭിക്കാൻ തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.

Leave A Reply
error: Content is protected !!