ജമ്മു കാശ്‌മീരിലെ ഭീകരാക്രമണത്തിൽ വഴിയോര കച്ചവടക്കാരനായ ഒരാൾ കൊല്ലപ്പെട്ടു

ജമ്മു കാശ്‌മീരിലെ ഭീകരാക്രമണത്തിൽ വഴിയോര കച്ചവടക്കാരനായ ഒരാൾ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ജമ്മു കാശ്‌മീരിൽ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നടക്കുന്ന ഭീകരാക്രമണത്തിൽ വഴിയോര കച്ചവടക്കാരനായ ഒരാൾ കൊല്ലപ്പെട്ടു.

രണ്ട് അദ്ധ്യാപകരെ കൊലപ്പെടുത്തിയ ശേഷം ഇഡ്‌ഡയില്‍ നടക്കുന്ന അക്രമമാണിത്. ശ്രീനഗറില്‍ രണ്ട് പൊലീസുകാരെ വധിച്ച സംഭവത്തില്‍ പ്രതിയായ ലഷ്‌കര്‍ തലവന്‍ ഉമര്‍ മുഷ്‌താഖ് ഖാന്‍ഡെ ഉള്‍പ്പടെ രണ്ടുപേരെ സൈന്യം പാംപോരയില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. സൈന്യത്തിന്റെ ലിസ്‌റ്റില്‍ പെട്ട ഭീകരനാണ് ഉമര്‍ മുഷ്‌താഖ്.

പൊലീസും സി‌ആര്‍പി‌എഫും സൈന്യവും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. ഇവിടെ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന അറിവ് കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലായത്. ഇവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടിച്ചു.

 

Leave A Reply
error: Content is protected !!