മരണപ്പാച്ചിൽ: രണ്ടു ബസുകൾക്ക് പിഴയിട്ടു

മരണപ്പാച്ചിൽ: രണ്ടു ബസുകൾക്ക് പിഴയിട്ടു

കൊയിലാണ്ടി : സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരേ പോലീസ് നടപടി. യാത്രക്കാരുടെ ജീവന് വില കല്പിക്കാതെ അതിവേഗം മറികടന്നുവന്ന രണ്ടുബസുകളെ കൊയിലാണ്ടി പോലീസ് പിന്തുടർന്ന് പിടികൂടി. ബസ് ജീവനക്കാരിൽ ചിലർ യൂണിഫോം ധരിച്ചിരുന്നില്ല. ഇതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനുമാണ് ആയിരം രൂപവീതം പിഴയീടാക്കിയത്.

വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ബസ് യാത്രികരും മറ്റു വാഹനങ്ങളിലുള്ളവരും അറിയിച്ചതിനെത്തുടർന്നാണ് പോലീസ് നടപടി. നിയമലംഘനം തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. മത്സരയോട്ടത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം കൊയിലാണ്ടി ബസ്‌സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

Leave A Reply
error: Content is protected !!