സുരക്ഷിതരായിരിക്കൂ; ട്വീറ്റ് പങ്കുവച്ച് രാഹുലും പ്രിയങ്കയും

സുരക്ഷിതരായിരിക്കൂ; ട്വീറ്റ് പങ്കുവച്ച് രാഹുലും പ്രിയങ്കയും

കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിതരായിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി രാഹുല്‍ ഗാന്ധി എംപി.കേരളത്തിലെ സഹോദരി-സഹോരന്മാര്‍ക്കൊപ്പം എന്ന ട്വീറ്റ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പങ്കുവച്ചു.

സംസ്ഥാത്ത് മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമാകുന്ന തരത്തില്‍ സഹായങ്ങള്‍ ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അപേക്ഷിക്കുന്നതായും പ്രിയങ്ക ട്വീറ്റില്‍ പറഞ്ഞു. അതിശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളത്തിലുണ്ടായത്. മഴയ്ക്ക് കാരണമായ ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുന്നതായാണ് ഒടുവിലത്തെ വിവരം. കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിലവില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പലയിടത്തും വീടുകളും കൃഷിയും നശിച്ചു.

Leave A Reply
error: Content is protected !!