ദേശീയദുരന്തനിവാരണ സേനയും സൈന്യവും സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയും ഉറപ്പാക്കും- വി. മുരളീധരന്‍

ദേശീയദുരന്തനിവാരണ സേനയും സൈന്യവും സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയും ഉറപ്പാക്കും- വി. മുരളീധരന്‍

ന്യൂഡല്‍ഹി: ദേശീയദുരന്തനിവാരണ സേനയും സൈന്യവും സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് ദുരിതം ഇരട്ടിയാക്കിയിരിക്കുന്നത്.  കോട്ടയം, ഇടുക്കി ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ നിന്നുള്ള മഴക്കെടുതികളുടെ വാര്‍ത്ത ആശങ്കപ്പെടുത്തുന്നതാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

വെള്ളക്കെട്ട് ദുരിതത്തിലാക്കിയ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയും ജില്ലാ ഭരണകൂടങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട്.  എയര്‍ലിഫ്റ്റിങ് അടക്കം എല്ലാ സാധ്യതകളും തേടും. ശബരിമല തീര്‍ഥാടകര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ടതാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മുരളീധരന്‍ പറഞ്ഞു.

Leave A Reply
error: Content is protected !!