ബൈക്കിലെത്തി മാല കവര്‍ച്ച: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ബൈക്കിലെത്തി മാല കവര്‍ച്ച: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മാന്നാര്‍: ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ടു യുവാക്കളെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പകല്‍ നാലുമണിയോടടുത്ത് മാന്നാര്‍ വീയപുരം റോഡില്‍ ജിജി പ്ലാസക്ക് സമീപത്ത് കൂടി നടന്നു പോവുകയായിരുന്ന മാന്നാര്‍ പാവുക്കര ചെറുകര വേങ്ങഴിയില്‍ വര്‍ഗീസിന്റെ ഭാര്യ അന്നമ്മ വര്‍ഗീസ് (75)ന്റെ കഴുത്തില്‍ കിടന്ന രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കായംകുളം പെരിങ്ങാല, ദേശത്തിനകം മുറി പന്തപ്ലാവില്‍ സ്വദേശി അന്‍ഷാദ് (29), ഭരണിക്കാവ് പള്ളിക്കല്‍ നാടുവിലേമുറി ജയഭവനില്‍ അജേഷ് (35) എന്നിവരെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിലെത്തിയ ഇവര്‍ വഴി ചോദിക്കാനെന്ന വ്യാജേന വീട്ടമ്മയുടെ അടുത്തെത്തി സംസാരിക്കുന്നതിനിടയില്‍ പുറകിലിരുന്നയാള്‍ സ്വര്‍ണ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

Leave A Reply
error: Content is protected !!