സ്ലൊവാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം

സ്ലൊവാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം

ദുബായ്: ദുബായ് എക്‌സ്‌പോയോട് അനുബന്ധിച്ച് സ്ലൊവാക് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹെഗറുയുമായി കൂടിക്കാഴ്ച നടത്തി ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും വാണിജ്യ, നിക്ഷേപ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. യുഎഇയിലെയും സ്ലൊവാക്കിലെയും മന്ത്രിമാരും ഉദ്യോഗസ്ഥരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും പരസ്പരം സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ തമ്മിലുള്ള ഇടപഴകല്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരസ്പര വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പുതിയ മാര്‍ഗങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാ വിഷയമായി. യുഎഇയും സ്ലൊവാക് റിപ്പബ്ലിക്കും തമ്മിലുള്ള ശക്തമായ ബന്ധത്തെ ശൈഖ് മക്തൂം കൂടിക്കാഴ്ച്ചയില്‍ ഉയര്‍ത്തിക്കാട്ടി.

 

Leave A Reply
error: Content is protected !!