കോട്ടയത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് കരസേന രംഗത്ത്

കോട്ടയത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് കരസേന രംഗത്ത്

മേജർ അബിൻ പോളിൻ്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് കോട്ടയത്ത് എത്തിയത്. ഉരുൾപൊട്ടലിൽ ഇതുവരെ ആറ് മരണം റിപ്പോർട്ട് ചെയ്തു. നിരവധി പേരെ കാണാതായിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള റോഡുകൾ എല്ലാം അടഞ്ഞു.
അതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് വ്യോമ സേനയുടെ സേവനം തേടേണ്ടിവരും. സാരംഗ് എം 70 ഹെലികോപ്റ്ററുകൾ എത്തുന്നു. വേണ്ടിവന്നാൽ കൂടുതൽ ഹെലികോപ്റ്റുകൾ എത്തും നിലവിൽ നാട്ടുകാർ മാത്രമാണ് രക്ഷാപ്രവർത്തനത്തിന് ഉള്ളത് പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്
Leave A Reply
error: Content is protected !!