ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം തുടരുന്നു; മരണം ആറായി

ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം തുടരുന്നു; മരണം ആറായി

ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം തുടരുന്നു. യുവാക്കള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ഇതോടെ മതമൗലീകവാദികളുടെ ദിവസങ്ങളായി തുടരുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ബെഗുംഗഞ്ച് നഗരത്തിന്റെ തെക്ക് വശത്തായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ദുര്‍ഗാപൂജയുടെ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഒടുവിലുണ്ടായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇരുന്നൂറിലധികം പേര്‍ ചേര്‍ന്ന് ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ശനിയാഴ്ച രാവിലെ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന കുളത്തിന് അടുത്ത് നിന്നും ഒരു ഹിന്ദു യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് മേധാവ് ഷാ ഇമ്രാന്‍ അറിയിച്ചു.

Leave A Reply
error: Content is protected !!