മഞ്ഞളിന്റെ ഔഷധ ഗുണങ്ങൾ!

മഞ്ഞളിന്റെ ഔഷധ ഗുണങ്ങൾ!

കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് മഞ്ഞൾപൊടിയും ചെറുപയർ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും പാലും ചേർത്ത് മുഖത്തു നല്ല രീതിയിൽ പുരട്ടുക. കുളിക്കുന്നതിനു മുൻപ് ചെറുപയർ പൊടിയും ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകികളയുക. പച്ചമഞ്ഞൾ, കാട്ടുമഞ്ഞൾ, കസ്തൂരിമഞ്ഞൾ ഇവയിലേതെങ്കിലും വേപ്പില, രക്ത ചന്ദനം എന്നിവയുമായി സമാസമം കലർത്തി മുഖത്തു പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകികളയാം.

കോഴിമുട്ടയുടെ വെള്ളക്കരുവിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടുക. മുഖത്തെ ചുളിവുകൾ മാറികിട്ടും. മഞ്ഞളും പാലിന്റെ പാടയും ചേർത്ത് മുഖത്ത് പുരട്ടിയശേഷം ചെറിയ ചൂടുവെള്ളത്തിൽ അരമണിക്കൂറിനുശേഷം കഴുകി കളയുക. മഞ്ഞളും, ചെറുപയർ പൊടിച്ചതും തെച്ചിപ്പൂവും പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക.

Leave A Reply
error: Content is protected !!