അഖിലേന്ത്യാ കോണ്‍ഗ്രസ് മേധാവി തിരഞ്ഞെടുപ്പ് 2022 സെപ്തംബറില്‍- കെ സി വേണുഗോപാല്‍

അഖിലേന്ത്യാ കോണ്‍ഗ്രസ് മേധാവി തിരഞ്ഞെടുപ്പ് 2022 സെപ്തംബറില്‍- കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: അഖിലേന്ത്യാ കോണ്‍ഗ്രസ് മേധാവി തിരഞ്ഞെടുപ്പ് 2022 സെപ്തംബറില്‍ നടക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി  കെ സി വേണുഗോപാല്‍

വര്‍ക്കിങ് കമ്മിറ്റി യോഗത്തിനുശേഷമാണ് വേണുഗോപാല്‍ ഇക്കാര്യമറിയിച്ചത്. ആഗസ്ത് 21-സെപ്തംബര്‍ 20നിടയിലായിരിക്കും തിരഞ്ഞെടുപ്പ്.

എഐസിസി പ്രസിഡന്റിനു പുറമെ താഴെ തലം മുതലുള്ള സംഘടനാ തിരഞ്ഞെപ്പുകളും നടത്തും. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ എല്ലാ തലത്തിലുളള നേതാക്കള്‍ക്കും പാര്‍ട്ടി നയങ്ങളെക്കുറിച്ചും പ്രത്യയശാസ്ത്രത്തെക്കുറിച്ചും പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആഗസ്ത് 21-സെപ്തംബര്‍ 20 നുള്ളിലെ ഏതെങ്കിലും ഒരു ദിവസം നടക്കും”- വേണുഗോപാല്‍ പറഞ്ഞു.

അംഗത്വക്യാംപയിന്‍ നവംബര്‍ 1 മുതല്‍ മാര്‍ച്ച്‌ 31 വരെയാണ്. ബ്ലോക് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ 2022 ഏപ്രില്‍ ഒന്നാം തിയ്യതിയും നടക്കും.

 

Leave A Reply
error: Content is protected !!