കോതമംഗലത്ത് കനത്ത മഴ; തൃക്കാരിയൂർ തോടും മുണ്ടുപാലം തോടും കരകവിഞ്ഞു തുടങ്ങി

കോതമംഗലത്ത് കനത്ത മഴ; തൃക്കാരിയൂർ തോടും മുണ്ടുപാലം തോടും കരകവിഞ്ഞു തുടങ്ങി

കോതമംഗലം: ഇന്നത്തെ കനത്ത മഴയിൽ തൃക്കാരിയൂർ മുണ്ടുപാലം ജംഗ്ഷനിൽ നിന്നും നെല്ലിക്കുഴിക്ക് തിരിയുന്ന ഭാഗത്തുള്ള തോട് കരകവിഞ്ഞ് റോഡിൽ വെള്ളം കയറി. ഇതിനെ തുടർന്ന് പരിസരത്തുള്ള വീടുകളുടെ മുറ്റത്തും സിറ്റൗട്ടിലും വെള്ളം കയറി.
വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിൽ നിന്നും കടകളിൽ നിന്നുമുള്ള സാധന സാമഗ്രികൾ സന്നദ്ധ സംഘടന പ്രവർത്തകർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി.വാർഡ് മെമ്പർമാരായ ശോഭ രാധാകൃഷ്ണൻ, സനൽ പുത്തൻപുരയ്ക്കൽ, സിന്ധു പ്രവിൺ എന്നിവർ നേതൃത്വം നൽകി.
Leave A Reply
error: Content is protected !!