വിശപ്പില്‍ ഇന്ത്യ എങ്ങനെ ബംഗ്ലാദേശിനും പാകിസ്ഥാനും മ്യാന്‍മറിനും പിന്നിലായി?, വിമർശനവുമായി കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം

വിശപ്പില്‍ ഇന്ത്യ എങ്ങനെ ബംഗ്ലാദേശിനും പാകിസ്ഥാനും മ്യാന്‍മറിനും പിന്നിലായി?, വിമർശനവുമായി കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം

ന്യൂദല്‍ഹി: വിശപ്പ് സൂചിക അശാസ്ത്രീയമാണെന്ന ആരോപണവുമായി കേന്ദ്രം. പട്ടികയില്‍ ഇന്ത്യയെ പാകിസ്ഥാനും ബംഗ്ലാദേശിനും മ്യാന്‍മറിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നില്‍ പ്രതിഷ്ഠിച്ചതിനെതിരെ വിമര്‍ശനവുമായി കേന്ദ്രം. ഇത് അങ്ങേയറ്റം അമ്ബരപ്പുളവാക്കുന്നതാണ് ഈ പട്ടികയെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം കുറ്റപ്പെടുത്തി.

ഐര്‍ലാന്‍റിലെ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മ്മനിയിലെ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫേയും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയത്. 2020ല്‍ 94ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഈ വര്‍ഷം 101-ാം സ്ഥാനത്താണ്.

ഇന്ത്യയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണം കോവിഡും കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത് ശരിയല്ലെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം പറയുന്നു. വിശപ്പ് കണക്കാക്കുന്നതില്‍ ഫുഡ് ആന്‍റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ് എ ഒ) അവലംബിച്ച ഗവേഷണ രീതിയെയും കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം ചോദ്യം ചെയ്തു.

ഫുഡ് ആന്‍റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍റെ (എഫ് എ ഒ) കണക്കുകള്‍ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെയും വസ്തുതകളെയും ഉള്‍ക്കൊള്ളാത്തതാണെന്നും ഗൗരവമായ പഠനരീതികള്‍ ഇല്ലാത്തതിന്‍റെ പ്രശ്‌നങ്ങള്‍ അടങ്ങിയതാണെന്നും കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

 

Leave A Reply
error: Content is protected !!