ഉത്തരേന്ത്യയിൽ ഒറ്റ ദിവസം ക്രിസ്ത്യാനികൾക്കെതിരെ 13 വർഗീയ ആക്രമണം; സ്​ഥിതി ഗുരുതരമെന്ന്​ മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ട്

ഉത്തരേന്ത്യയിൽ ഒറ്റ ദിവസം ക്രിസ്ത്യാനികൾക്കെതിരെ 13 വർഗീയ ആക്രമണം; സ്​ഥിതി ഗുരുതരമെന്ന്​ മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ട്

ന്യൂഡൽഹി: ക്രിസ്ത്യൻ മത വിഭാഗക്കാർക്കെതിരെ ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ
ഒറ്റ ദിവസം കൊണ്ട് 13 വർഗീയ ആക്രമണങ്ങൾ നടന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ഒക്ടോബർ മൂന്നാം തീയതി ഞായറാഴ്ചയാണ്​ സംഘ്​പരിവാർ അടക്കമുള്ള ഹിന്ദുത്വസംഘങ്ങളുടെ നേതൃത്വത്തിൽ അക്രമങ്ങൾ അരങ്ങേറിയത്​. ഇതിൽ ഭൂരിഭാഗവും ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്​ ​ഓഫ്​ ഇന്ത്യ (ഇ.എഫ്​.ഐ) യുടെ മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ടിലാണ്​ ഇതേക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

ആരാധനാലയത്തിൽ അതിക്രമിച്ച് കയറൽ, ദേഹോപദ്രവം, ആരാധന തടയ​ൽ, അന്യായ തടങ്കൽ തുടങ്ങി ഹിന്ദുത്വ സംഘങ്ങളുടെ ഏകപക്ഷീയമായ വർഗീയ ആക്രമണങ്ങൾക്കാണ്​ വിശ്വാസികൾ ഇരയായതെന്ന്​ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു .

“ചർച്ചുകൾക്കും ക്രിസ്ത്യാനികൾക്കുമെതിരായ ക്രൂരമായ ആക്രമണങ്ങൾ അപലപനീയമാണ്​. ഈ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായ സംഘപരിവാറുകാരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മതിയായ ശിക്ഷ ലഭ്യമാക്കണം. ഭരണഘടനാവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അവസാനിപ്പിക്കാൻ ഇതേവഴിയുള്ളൂ” –

മനുഷ്യാവകാശ, മതസ്വാതന്ത്ര്യ പ്രവർത്തകനായ ഫാ. സെഡ്രിക് പ്രകാശ് വ്യക്തമാക്കി. അക്രമം അടിക്കടി വർധിച്ച് വരികയാണെന്നും മതന്യൂനപക്ഷങ്ങളും കർഷകരും ദലിതരും അടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹമാണ്​ എപ്പോഴും ഇരകളെന്നും ഫാ. സെഡ്രിക് പ്രകാശ് കൂട്ടിച്ചേർത്തു .

Leave A Reply
error: Content is protected !!