ഏഴാംക്ലാസുകാരിക്ക് പീഡനം ; അധ്യാപകൻ അറസ്റ്റിൽ

ഏഴാംക്ലാസുകാരിക്ക് പീഡനം ; അധ്യാപകൻ അറസ്റ്റിൽ

ജയ്​പൂർ: ഏഴാം ക്ലാസ്​ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്​ത സർക്കാർ സ്​കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. രാജസ്​ഥാനിലെ ജുൻജുനു ജില്ലയിൽ ഒക്​ടോബർ അഞ്ചിനാണ് ഞെട്ടിക്കുന്ന ​ സംഭവം.

31കാരനായ കേശ യാദവാണ്​ പോക്സോ കേസിൽ അറസ്റ്റിലായത്​. ക്ലാസ്​ ഉണ്ടെന്ന വ്യാജേന ഏഴാം ക്ലാസുകാരിയെ സ്​കൂളിലേക്ക്​ വിളിച്ചുവരുത്തുകയും തുടർന്ന് പീഡനത്തിനിരയാക്കുകയുമായിരുന്നു. സംഭവo നടന്നതിന് പിന്നാലെ ​പെൺകുട്ടി ബലാത്സംഗ വിവരം മാതാവിനോടും അടുത്ത ബന്ധുവിനോടും പങ്കുവെച്ചു.

ഇതോടെ ഒക്​ടോബർ 13ന്​ ചൈൽഡ്​ ഹെൽപ്പ്​ ലൈൻ നമ്പറിൽ പരാതി നൽകുകയും തൊട്ടടുത്ത ദിവസം തന്നെ ഇവർ ഗ്രാമത്തിലെത്തി യാദവിനെ അറസ്റ്റ്​ ചെയ്യുകയുമായിരുന്നു. വിദ്യാർഥിനിയെ കൗൺസലിങ്ങിന്​ വിധേയമാക്കി.പെൺകുട്ടിയോട്​ ഇതിനുമുമ്പും പ്രതി മോശമായി പെരുമാറിയിരുന്നതായി പൊലീസ്​ വ്യക്തമാക്കി. കൂടാതെ ​ അശ്ലീല സന്ദേശങ്ങൾ അയക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്​തിരുന്നു.

അതെ സമയം അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം സ്​കൂളിലെ മറ്റു രണ്ടു അധ്യാപകരെ അറിയിച്ചിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തുന്നു .എന്നാൽ സംഭവം പുറത്തുപറയരുതെന്ന്​ അവർ ഭീഷണിപ്പെടുത്തിയതായും മൊബൈൽ ഫോണിൽ അധ്യാപകൻ അയച്ച അശ്ലീല സന്ദേശങ്ങൾ നീക്കം ചെയ്‌തെന്നും പെൺകുട്ടി പറഞ്ഞു. അധ്യാപകനെതിരെ പോക്​സോ വകുപ്പ് പ്രകാരം കേസെടുത്ത്​ അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ വ്യക്തമാക്കി .

Leave A Reply
error: Content is protected !!