കൗമാരക്കാരനെ കൊലപ്പെടുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നൈക്ക്​ ജോർഡാൻ മേധാവി

കൗമാരക്കാരനെ കൊലപ്പെടുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നൈക്ക്​ ജോർഡാൻ മേധാവി

വാഷിങ്​ടൺ: കൗമാരക്കാരനെ കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നൈക്ക്​ ജോർഡാൻ ബ്രാൻഡിന്റെ തലവൻ ലാറി മില്ലർ. 1965 ൽ താനൊരു 18 കാരനെ കൊലപ്പെടുത്തിയെന്നാണ്​ ലാറി മില്ലറുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ഒരു സ്​പോർട്​സ്​ മാസികക്ക്​ നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2022 ൽ ‘ആത്​മകഥ ‘പുറത്തിറങ്ങാനിരിക്കെയാണ്​ നൈക്ക്​ തലവന്റെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയാണ്​.

13ാം വയസിൽ സിഡാർ അവന്യുവെന്ന ഗ്യാങ്ങിൽ ചേരുന്നത്​ വരെ താൻ അധ്യാപകർക്ക്​ പ്രിയപ്പെട്ടവനായ വിദ്യാർഥിയായിരുന്നുവെന്ന്​ മില്ലർ വെളിപ്പെടുത്തുന്നു.16ാം വയസിൽ തന്റെ സുഹൃത്തിനെ മറ്റൊരു ഗ്യാങ്ങിലെ ഒരാൾ കൊലപ്പെടുത്തുകയായിരുന്നു .

ഇതിന്​ പ്രതികാരം ചെയ്യാൻ ഞങ്ങളുടെ ഗ്യാങ്​ തീരുമാനിച്ചതിനെ തുടർന്ന്​ എഡ്​വേർഡ്​ വൈറ്റെന്ന 18 കാരനെ തങ്ങൾ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ മില്ലർ പറയുന്നു. കൊലപാതകം നടക്കുമ്പോൾ ഞങ്ങളെല്ലാവരും മദ്യലഹരിയിലായിരുന്നു.

തുടർന്ന്​ ജയിലായ മില്ലർ ഏറെക്കാലം ​ കഴിഞ്ഞാണ് ​ അവിടെ നിന്നും പുറത്തിറങ്ങിയത്​. ജയിലിൽവെച്ച്​ അക്കൗണ്ടിങ്​ പഠിച്ച മില്ലർ പുറത്തിറങ്ങിയതിന്​ ശേഷം ജോലിക്ക്​ ശ്രമിച്ചുവെങ്കിലും അത്​ ലഭിച്ചില്ല.

തുടർന്ന്​ ജയിലായ മില്ലർ ദീർഘകാലത്തിന്​ ശേഷമാണ്​ അവിടെ നിന്നും പുറത്തിറങ്ങിയത്​. ജയിലിൽവെച്ച്​ അക്കൗണ്ടിങ്​ പഠിച്ച മില്ലർ പുറത്തിറങ്ങിയതിന്​ ശേഷം ജോലിക്ക്​ ശ്രമിച്ചുവെങ്കിലും അത്​ ലഭിച്ചില്ല.പിന്നീട്  ക്രാഫ്​റ്റ്​ ഫുഡ്​സ്​ ആൻഡ്​ കാംബെൽ സോപ്പ്​ കമ്പനിയിൽ ജോലി ലഭിച്ചെങ്കിലും 1997ൽ നൈക്ക്​ ബാസ്​കറ്റ്​ബോളിന്റെ പ്രസിഡൻറായ മില്ലർ 1999ൽ ജോർഡാൻ ബ്രാൻഡിന്റെ മേധാവിയായി .

Leave A Reply
error: Content is protected !!