ഉമ്മുക്കുൽസുവിന്റെ കൊലപാതകം; പ്രതി താജുദ്ദീൻ വടിവാൾ വീശുന്ന ദൃശ്യങ്ങൾ പുറത്ത്

ഉമ്മുക്കുൽസുവിന്റെ കൊലപാതകം; പ്രതി താജുദ്ദീൻ വടിവാൾ വീശുന്ന ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് വീര്യമ്പ്രത്തെ കൊലപാതകത്തിൽ പ്രതിയായ താജുദ്ദീന്റെ മു‍ൻകാല ക്രിമിനൽ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മലപ്പുറം ജില്ലയിൽ നടന്ന സംഭവമാണ് പുറത്ത് വന്നിരിയ്ക്കുന്നത്. വീര്യമ്പ്രത്ത് വാടകവീട്ടിൽ ഉമ്മുക്കുൽസു കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതിയാണ് ഭർത്താവ് താജുദ്ദീൻ.

ഉമ്മുക്കുൽസു കൊല്ലപ്പെട്ട സമയത്ത് തന്നെ പോലീസിന് ഈ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പോലീസിന്റെ കൈവശമുള്ള ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇത്രയും അക്രമകാരിയായ ഒരാളെ പിടിക്കാൻ വൻ സന്നാഹം തന്നെ വേണ്ടിവന്നേക്കും എന്ന് പോലീസ് മനസിലാക്കിയത് ഈ ദൃശ്യങ്ങൾ വെച്ചാണ്. തുടർന്ന് ബാലുശ്ശേരി പോലീസ് കോട്ടയ്ക്കൽ പോലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave A Reply
error: Content is protected !!