ശാസ്താംകോട്ടയിൽ ഡ്യൂട്ടി ഡോക്ടറെ മർദിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ കേസ്

ശാസ്താംകോട്ടയിൽ ഡ്യൂട്ടി ഡോക്ടറെ മർദിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ കേസ്

ശാസ്താംകോട്ട : ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. എം.ഗണേശിനെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദിച്ചതായി പരാതി. ശൂരനാട് വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറിനെ പ്രതിയാക്കി ശാസ്താംകോട്ട പോലീസ് കേസെടുത്തു. കിണറ്റിൽവീണ വയോധികയുടെ മരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

രാത്രി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിൽ തടിച്ചുകൂടിയതോടെ മണിക്കൂറോളം സംഘർഷാവസ്ഥയായി. ഒടുവിൽ പോലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.സംഭവത്തിൽ പ്രതിഷേധിച്ച് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ഡ്യൂട്ടി ബഹിഷ്കരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചു .

Leave A Reply
error: Content is protected !!