തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമം; അന്യസംസ്ഥാന സ്വദേശി പിടിയിൽ

തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമം; അന്യസംസ്ഥാന സ്വദേശി പിടിയിൽ

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച അസം സ്വദേശി പിടിയിൽ . തൈക്കാട് ആശുപത്രിക്ക് സമീപമാണ് സംഭവം. അസാം സ്വദേശിയായ ജോണി കച്ചോബിനെയാണ് (22) തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7.30നായിരുന്നു സംഭവം നടന്നത്.

കാറില്‍ വരികയായിരുന്ന പെണ്‍കുട്ടിയും കുടുംബവും ആശുപത്രിക്ക് സമീപം വാഹനം നിറുത്തി അതിൽത്തന്നെ ഇരിക്കുകയായിരുന്നു. ഈ സമയത്താണ് അവിടെ നില്‍ക്കുകയായിരുന്ന പ്രതി വാഹനത്തിനുള്ളില്‍ കൈയിട്ട് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Leave A Reply
error: Content is protected !!