നവരാത്രി കാലത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ…

നവരാത്രി കാലത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ…

ഹൈന്ദവരുടെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. ചിലർ നവരാത്രിവ്രതം അനുഷ്ഠിക്കുന്നു.

നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ഏഴാം ദിവസം കാളരാത്രിയായും, ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും, മഹാനവമി ദിനത്തിൽ മഹാലക്ഷ്മി ആയും, വിജയദശമിയിൽ മഹാസരസ്വതിയായും ആരാധിക്കാറുണ്ട്. മറ്റൊരു രീതിയിൽ നവദുർഗ്ഗ അഥവാ ഭഗവതിയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു.

നവരാത്രി കാലത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ…

1, ഈ ദിവസങ്ങളിൽ നഖം വെട്ടരുത്.

2, മുടി വെട്ടുന്നത് ഒഴിവാക്കുക.

3, വീട് എപ്പോഴും വൃത്തിയായിരിക്കുന്നുവെന്നു ഉറപ്പു വരുത്തുക.

4, കഴിയുമെങ്കിൽ വീടിനകത്ത് ചെരുപ്പ് ഉപയോഗിക്കാതിരിക്കുക.

5, പത്തു ദിവസവും മത്സ്യ മാംസാദികളും മദ്യവും ഒഴിവാക്കുക.

6, ഒൻപതാമത്തെ ദിവസും പഠനം ഒഴിവാക്കുക. പുസ്തകങ്ങളും മറ്റുളളവയും

7, ദേവിക്ക് മുന്നിൽ സമർപ്പിച്ച് അനുഗ്രഹം തേടുക.

Leave A Reply
error: Content is protected !!