സർദാർ ഉദ്ദമിൻറെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി

സർദാർ ഉദ്ദമിൻറെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി

ബോളിവുഡ് ചിത്രം സർദാർ ഉദ്ദമിൻറെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ഈ വർഷം ഒക്ടോബർ 16ന്  ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ഈ വർഷം ജനുവരിയിൽ ചിത്രം റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു. നേരത്തെ ചിത്രത്തിന് സർദാർ ഉദം സിംഗ് എന്ന് പേരിട്ടിരുന്നുവെങ്കിലും ഇപ്പോൾ നിർമ്മാതാക്കൾ സിംഗിനെ അതിന്റെ പേരിൽ നിന്ന് ഒഴിവാക്കി.

ഷൂജിത് സിർകാർ സംവിധാനം ചെയ്ത് റോണി ലാഹിരിയും ഷീൽ കുമാറും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ അമോൽ പരാശറും അഭിനയിക്കുന്നു. 1940 -ൽ പഞ്ചാബിലെ മുൻ ലെഫ്റ്റനന്റ് ഗവർണർ മൈക്കൽ ഒ ദ്വയറെ വധിച്ചതിന് പ്രശസ്തനായ സർദാർ ഉദ്ധം സിംഗിന്റെ ജീവിതത്തിന്റെ ചലചിത്ര ആവിഷ്കാരം ആണ് സർദാർ ഉദം.1919 ഏപ്രിൽ 13 ന് അമൃത്സറിൽ നടന്ന ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരം ചെയ്യാനായിരുന്നു ഈ കൊലപാതകം.

Leave A Reply
error: Content is protected !!