‘ഭീംല നായക്’ചിത്രത്തിലെ കെ എസ് ചിത്ര പാടിയ ഗാനത്തിൻറെ പ്രൊമോ പുറത്തിറങ്ങി

‘ഭീംല നായക്’ചിത്രത്തിലെ കെ എസ് ചിത്ര പാടിയ ഗാനത്തിൻറെ പ്രൊമോ പുറത്തിറങ്ങി

 

ടോളിവുഡില്‍ നിന്ന് പുറത്തെത്താനിരിക്കുന്നവയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റുകളില്‍ ഒന്നാണ് ‘ഭീംല നായക്’ . ‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക് ആയ ചിത്രത്തില്‍ പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്, പൃഥ്വിരാജ് ചെയ്‍ത റോളില്‍ റാണയും. ഇരുവരുടെയും ക്യാരക്റ്റര്‍ ലുക്കുകളും പേരുകളുമൊക്കെ നേരത്തേ പുറത്തെത്തിയിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിലെ കെ എസ് ചിത്ര പാടിയ ഗാനത്തിൻറെ പ്രൊമോ പുറത്തിറങ്ങി.

പോസ്റ്ററിൽ പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന ‘ഭീംല നായകി’നൊപ്പം നിത്യയുടെ കഥാപാത്രവുമുള്ളത്. പവന്‍ കല്യാണിന്‍റെ നായികയാണ് ചിത്രത്തില്‍ നിത്യ മേനന്‍. മലയാളത്തില്‍ ഗൗരി നന്ദ അവതരിപ്പിച്ച ഈ കഥാപാത്രത്തിന്‍റെ പേര് ‘കണ്ണമ്മ’ എന്നായിരുന്നു. എന്നാല്‍ തെലുങ്കില്‍ നിത്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരടക്കം മറ്റു വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.

Leave A Reply
error: Content is protected !!