അൻപതുകാരൻ കോഴിഫാമിൽ മരിച്ചു; ദുരൂഹതയെന്ന് പരാതി

അൻപതുകാരൻ കോഴിഫാമിൽ മരിച്ചു; ദുരൂഹതയെന്ന് പരാതി

അൻപതു വയസ്സുകാരൻ മുട്ടയ്ക്കാട് കോഴിഫാമിൽ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പരാതി. മുട്ടയ്ക്കാട് പഴയപിള്ളവീട്ടിൽ പപ്പുവെന്നു വിളിക്കുന്ന പദ്മകുമാർ(50) ആണ് മരിച്ചത്. പദ്മകുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ മാറനല്ലൂരിലെ ശ്മശാനത്തിൽ സംസ്കരിച്ചു. മരണവിവരം പോലീസിൽ അറിയിക്കാതെയാണ് ഒരുവിഭാഗം ആളുകൾ ചേർന്ന് സംസ്കാരം നടത്തിയതെന്നാണ് പരാതിയിലുള്ളത്.

വെള്ളിയാഴ്ചയാണ് പദ്മകുമാറിനെ മുട്ടയ്ക്കാടുള്ള കോഴിഫാമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിന് നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർ സാഗറിനെ ചുമതലപ്പെടുത്തിയതായി ഡിവൈ.എസ്.പി. എം.അനിൽകുമാർ പറഞ്ഞു.

Leave A Reply
error: Content is protected !!