മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍: പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി

മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍: പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി

ഭാസ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന തെലുങ്ക് ചിത്രമാണ് മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍. അഖില്‍ അക്കിനേനി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ നായികയായി എത്തുന്നു. ചിത്രത്തിൻറെ പുതിയ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രം 2020 ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 2019-20 കൊറോണ വൈറസ് കാരണം മാറ്റിവച്ചു. ചിത്രം ഒക്ടോബർ 15ന് റിലീസ് ചെയ്യും.

 

അഖില്‍ അക്കിനേനിയുടെ നാലാമത്തെ ചിത്രമാണിത്. ആദ്യ മൂന്ന് ചിത്രങ്ങളും വലിയ വിജയമാണ് നേടിയത്. അമാനി,മുരളി ശര്‍മ്മ, വെന്നേല കിഷോര്‍, ജയപ്രകാശ്, പ്രഗതി, അമിത് തിവാരി, ഈശാ റെബ്ബ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രദീഷ് വര്‍മ്മയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. പ്രമുഖ നടിക്ക് വേണ്ടി നൂറിലധികം നടിമാരെയും മോഡലുകളെയും ഫിലിം ക്രൂ ഓഡിഷന്‍ ചെയ്തു. 2019 ആഗസ്റ്റില്‍ അവര്‍ പൂജ ഹെഗ്‌ഡെയെ നായികയാക്കി. ജി‌എ 2 പിക്ചേഴ്സിന്‍റെ ബാനറില്‍ ബണ്ണി വാസും വാസുവര്‍മയുംചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!