കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചു

കിണറ്റിൽ വീണ പശുവിനെ രക്ഷിച്ചു

ആഴമേറിയ കിണറ്റിൽ വീണ പശുവിനെ വെഞ്ഞാറമൂട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മാണിക്കൽ പഞ്ചായത്തിൽ കോലിയക്കോട് കൃതമാല വീട്ടിൽ, ശശിധരൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് രക്ഷിച്ചത്. പുലർച്ചെ 3 മണിയോടെയാണ് സംഭവം.

തൊഴുത്തിനോട് ചേർന്നുള്ള 15 അടിയോളം ആഴമുള്ള കിണറ്റിലാണ് പശു വീണത്. അഗ്നിരക്ഷാ യൂണിറ്റ് സംഭവസ്ഥലത്ത് എത്തുമ്പോൾ പശു കിണറ്റിനുള്ളിൽ കുടുങ്ങി ഇറുകി അനങ്ങാൻ സാധിക്കാത്തെ അവസ്ഥയിലായിരുന്നു.

Leave A Reply
error: Content is protected !!