കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ജവാൻ വീരമൃത്യുവരിച്ചു

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; ജവാൻ വീരമൃത്യുവരിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ജവാന് വീരമൃത്യു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. രജൗരി ജില്ലയിൽ രാത്രിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.മെന്ദർ താലൂക്കിലെ ബിംബെർ ഗാലി ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ‘

ഇതിന്റെ അടിസ്ഥാനത്തിൽ പിടികൂടാൻ എത്തിയപ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മറഞ്ഞിരുന്ന ഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തിൽ ജൂനിയർ കമ്മീഷൺ ഓഫീസറാണ് വീരമൃത്യുവരിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ജവാന്മാർ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave A Reply
error: Content is protected !!