സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ശനിയാഴ്ച പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ശനിയാഴ്ച പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ശനിയാഴ്ച പ്രഖ്യാപിക്കും . പ്രഖ്യാപന ചടങ്ങ് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് നടക്കും. സംസ്ഥാന പുരസ്‌കാരത്തിനായി ഇത്തവണ എൺപത് സിനിമകളാണ് ഉള്ളത്.  മത്സരത്തിനായി വെള്ളം, കപ്പേള, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സാജൻ ബേക്കറി,സീ യൂ സൂൺ തുടങ്ങിയ ചിത്രങ്ങളാണ് ഉള്ളത് .

സിദ്ധാർഥ് ശിവ, മഹേഷ് നാരായൺ, ജിയോ ബേബി, അശോക് ആർ. നാഥ്, സിദ്ദിഖ് പറവൂർ, ഡോൺ പാലത്തറ തുടങ്ങി സംവിധായകരുടെ രണ്ട് സിനിമകൾ വീതം മത്സര രംഗത്തുണ്ട്. രണ്ടു പ്രാഥമിക ജൂറികൾ ചിത്രങ്ങൾ കണ്ട് വിലയിരുത്തുകായും അതിൽ നിന്ന് മുപ്പത് സിനിമകൾ രണ്ടാം റൗണ്ടിലേക്ക് പ്രാഥമിക ജൂറികൾ നിർദേശിക്കുകായും ചെയ്തു. ഈ ചിത്രങ്ങളിൽ നിന്നായിരിക്കും അന്തിമ ജൂറി അവാർഡ് നിശ്ചയിക്കുക.

ആദ്യമായിട്ടാണ് ദേശീയ മാതൃകയിൽ രണ്ട് തരം ജൂറികൾ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഏർപ്പെടുത്തുന്നത്. നടി സുഹാസിനിയാണ് അന്തിമ ജൂറി അദ്ധ്യക്ഷ.സംവിധായകൻ ഭദ്രൻ, കന്നഡ സംവിധായകൻ പി.ശേഷാദ്രി എന്നിവർ പ്രാഥമിക ജൂറി അദ്ധ്യക്ഷന്മാരാകും. മികച്ച നടനാകാൻ ബിജു മേനോൻ( അയ്യപ്പനും കോശിയും), ഫഹദ് ഫാസിൽ(മാലിക്, ട്രാൻസ്), ജയസൂര്യ(വെള്ളം,സണ്ണി), ഇന്ദ്രൻസ് (വേലുക്കാക്ക ഒപ്പ് കാ), സുരാജ് വെഞ്ഞാറമ്മൂട്(ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ),ടൊവിനോ തോമസ് (കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്, ഫോറൻസിക്) എന്നിവരാണ് മത്സരിക്കുന്നത്.

ശോഭന (വരനെ ആവശ്യമുണ്ട്), അന്നാ ബെൻ(കപ്പേള)നിമിഷ സജയൻ(ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ), പാർവതി തിരുവോത്ത്(വർത്തമാനം), സംയുക്ത മേനോൻ(വെള്ളം, വൂൾഫ്) തുടങ്ങിയവരുടെ പേരുകളാണ് മികച്ച നടിയ്ക്കുള്ള പട്ടികയിലുള്ളത്.

Leave A Reply
error: Content is protected !!